---
title: "ജി. ഗോപിനാഥ പിള്ള അനുസ്മരണവും സിപിഐ പാർട്ടി പഠന ക്ലാസും അമ്പായത്തോട് നടന്നു"
english_title: "CPI Holds Gopinath Pillai Remembrance and Party Study Class at Ambayathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374699/gopinath-pillai-remembrance-ambayathodu-cpi-2026`"
published_at: "2026-07-26T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a7474c72c_1000194669.jpg"
keywords: ["Gopinath Pillai", "CPI Kerala", "Ambayathodu", "Kottyur Panchayat", "Remembrance"]
---

# ജി. ഗോപിനാഥ പിള്ള അനുസ്മരണവും സിപിഐ പാർട്ടി പഠന ക്ലാസും അമ്പായത്തോട് നടന്നു

> **Lead Summary:** **അമ്പായത്തോട്**: സിപിഐ നേതാവും കൊട്ടിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ജി. ഗോപിനാഥ പിള്ളയുടെ അനുസ്മരണ സമ്മേളനവും ലോക്കൽ പാർട്ടി പഠന പരിപാടിയും അമ്പായത്തോട് സംഘടിപ്പിച്ചു.

## Article Content

**അമ്പായത്തോട്**: സിപിഐ നേതാവും കൊട്ടിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ജി. ഗോപിനാഥ പിള്ളയുടെ അനുസ്മരണ സമ്മേളനവും ലോക്കൽ പാർട്ടി പഠന പരിപാടിയും അമ്പായത്തോട് സംഘടിപ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എം.എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ സെക്രട്ടറി മൈക്കിൾ ആമക്കാട്, കെ.എ ജോസ്, സന്ധ്യ സുഭാഷ്, ജോസഫ് കൂനാംപുറം, ഭദ്രൻ നായർ മലയിൽ, രാജീവൻ പുത്തലത്ത് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374699/gopinath-pillai-remembrance-ambayathodu-cpi-2026`)